cyberjalakam.com

ജാലകം

Sunday, November 7, 2010

സ്നേഹത്തിനും കന്യകാത്വമോ?

മറക്കാന്‍ പറഞ്ഞ കണക്കുകളുടെ കൂട്ടത്തില്‍ നീ എടുത്തു പറഞ്ഞില്ലേ, കന്യകയൊന്നുമല്ലല്ലോ?
എന്നാണു ആദ്യമായി കന്യകാത്വത്തെ കുറിച്ചു കേട്ടത് അത് വയലാറിന്റെ രാവണപുത്രിയിലാണ്,
"എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമ" എന്ന് ആക്രോശിച്ചു ശപിച്ചു ചൊല്ലിയപ്പോഴോന്നും ഓര്‍ത്തില്ല, അതിത്ര വലുതാണെന്ന്.
ശരിയായിരുന്നു, അതും എനിക്ക് നഷ്ടമായി, നീണ്ട മുപ്പത് വര്‍ഷം ഞാന്‍ സൂക്ഷിച്ച എന്ടെ കന്യകാത്വം.
ഞാന്‍ പതിവ്രതയുമല്ല.
വിവാഹമോചിതയ്ക്കെങ്ങിനെ പതിവ്രതയാകാനാകും?
നഷ്ടപ്പെട്ടതോര്‍ത്തു ദുഃഖിക്കാന്‍ ഞാനൊന്നും സമ്പാദിച്ചില്ലല്ലോ?
സമര്‍പ്പണം പാതിവ്രത്യത്തിന്ടെ ഭാഗമായിരുന്നല്ലോ?
ഒന്നുമില്ലെങ്കിലും ഞാനൊരു സ്ത്രീയായില്ലേ.
സ്ത്രീയാകണമെങ്കില്‍ പ്രസവിക്കണം, അമ്മയാകണം.
ഞാനറിയാതെ പണ്ടെന്റെ ബാഗ് പരിശോധിക്കുന്നതിനിടയില്‍ ഹബീബു പറഞ്ഞു, ലോകത്തില്‍ ഏതു സ്ത്രീയുടെ ബാഗില്‍ നോക്കിയാലും കാണാം, ഒരു വര്‍ഷത്തിനപ്പുറം പഴക്കമുള്ള പലതും, അത് ശരിയാണോന്നു നോക്കിയതാ, എന്നിട്ടോരാത്മഗതവും, "എന്തായാലും സക്കീന സ്ത്രീയല്ലല്ലോ, സ്ത്രീയാകണമെങ്കില്‍ അമ്മയാകണം"
ആത്മാഭിമാനത്തിന് അന്നേറ്റ മുറിവില്‍ പ്രതിന്ജ എടുത്തു, വിവാഹം കഴിച്ചില്ലെങ്കിലും എനിക്ക് പ്രസവിച്ച്ചേ മതിയാകൂ. സ്ത്രീയുടെ അവകാശവും വനിതാബില്ലും ഏകാസിവില്‍ കോടുമെല്ലാം പത്രത്തില്‍ എഴുതി നടന്ന കാലത്ത് ഒരു സ്ത്രീ പോലുമല്ല എന്ന അറിവെന്നെ കുറച്ചൊന്നുമല്ല അലട്ടിയത്, അവിടെ മുതലാണ്‌, വിവാഹം എന്ന സ്വപ്നം ജീവിതത്തില്‍ ആദ്യമായി കടന്നു വന്നത്.
അതേ, മാതൃത്വമാണ് ഏറ്റവും വലിയ അനുഭൂതി, ഏറ്റവും വലിയ സത്യവും.
അവകാശങ്ങളെല്ലാം പൈതൃകത്തിനു ദാനം ചെയ്യാനുള്ള മഹാമനസ്കത. .

കന്യകാത്വം കാത്തു സൂക്ഷിക്കാന്‍ വരുവാനിരിക്കുന്ന ഭര്‍ത്താവില്ലല്ലോ ഇന്നെനിക്ക്.
വേദപുസ്തകങ്ങളിലും കേട്ടുകേള്‍വിയിലും പ്രവാചകമനസ്സറിയുമ്പോഴും
പ്രബോധനത്തിലൂടെ സ്വര്‍ഗ്ഗീയ സ്വപ്നം കാണുമ്പോഴും കൂട്ടുകാ‍രാ, നീയോര്‍ക്കുക്.
കാണാതെ പോയ എന്ടെ മനസ്സിനെ,
തട്ടിയെടുക്കാനില്ലാതെ പോയ എന്ടെ കന്യകാത്വത്തെ.
കന്യകയല്ലാത്തത് വിധവയാകും പോലൊരു തെറ്റല്ലാത്തത് നന്ന് .

വിധവയേക്കാള്‍ നികൃഷ്ടയാണല്ലോ വിവാഹമോചിത.
ശരീരത്തിനപ്പുറം ബന്ധങ്ങളില്ലാത്ത നമ്മുടെ ലോകത്ത് കവിയും ഭാവനയും കലയുമെല്ലാം മിഥ്യ.
ഒരിക്കല്‍ സ്നേഹിച്ച മനസ്സിന് വീണ്ടും സ്നേഹിക്കാനാവില്ലെന്നനിന്ടെ നിര്‍വ്വചനം കന്യകാത്വം പോലൊരു മിഥ്യയോ?

വിധി വിലക്കുകള്‍ സ്ത്രീ മനസ്സിനല്ലേ?
പര്‍ദ്ദകൊണ്ടു മൂടിയ ശരീരത്തിനപ്പുറം കാണുന്ന കണ്ണുകള്‍ക്കപ്പുറം
മരിക്കാത്ത മനസ്സിന് പുനര്‍ജ്ജന്മം പോലുമില്ലല്ലോ?
അടുത്ത ജന്മത്തിലെങ്കിലുമെനിക്കു സ്നേഹിക്കാന്‍.
സ്നേഹത്തിനും കന്യകാത്വമോ?

4 comments:

  1. ente comment njan facebookil ittittund

    ReplyDelete
  2. അനുവാചകര്‍ പല വിധത്തിലല്ലേ വിലയിരുത്തുന്നത് വക്കീലെ. പലര്‍ക്കും എഴുത്ത് കാരിയുടെ വ്യക്ത്തി ജീവിതമാണ് നോട്ടം. അതാവാം സൃഷ്ട്ടികളിലെ ഇതിവൃത്തം എന്ന് ചിലര്‍ സ്വയം അങ്ങ് തീരുമാനിന്ക്കും.പിന്നെ അങ്ങനെ ഒരു മുന്വിധിയോടെ ചില കമന്റുകള്‍. എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്ത് കാറി പലപ്പോഴും നമുക്ക് ചുറ്റും ഉള്ളത് തന്നെയാവാം വരച്ചു കാട്ടുന്നത്. ചിലത് വായിക്കുമ്പോ എന്റെ സ്വന്തം അനുഭവം അല്ലെങ്കില്‍ നമ്മുടെ പരിജയക്കാരുടെ അനുഭവം എന്നൊക്കെ മനസ്സില്‍ തോന്നാറുണ്ട്. അവിടെയാനളൂ എഴുത്തിന്റെ ശക്തിയും വിജയവും.

    വക്കീലിന് ഒരു വക്കീലെന്ന നിലയില്‍ എന്റെ എല്ലാ വിധ ഭാവുകങ്ങളും.

    ReplyDelete
  3. ആറി ഉറഞ്ഞ വികാരങ്ങളുടെ പരകോടിയില്‍ , പാറക്കെട്ടുകളില്‍ , കന്മദ കടലായ് എത്രയോ അഹല്യമാര് ഏതൊ പാദ സ്പര്‍ശനത്തിന് കാത്തിരിക്കുന്നു
    ഖനീഭവിച്ച ദുഃഖ ബഷ്പങ്ങളും , നൊമ്പരങ്ങളും പേറി കാലാതീതമായ തപസ്സു !!
    മനസ്സിന് വേണ്ടാത്ത കന്യകാത്വം ശരീരത്തിന് കല്പിച്ച സമൂഹം !!
    "സൃഷ്ടിയുടെ വേദന" അനുഭവിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇനിയും പിറകാത്ത കുഞ്ഞിനേയും കാത്തു , കല്ലിനുള്ളില്‍ അങ്ങനെ , അങ്ങനെ അങ്ങനെ .......


    ഭാവുകങ്ങള്‍

    ReplyDelete
  4. This comment has been removed by the author.

    ReplyDelete