cyberjalakam.com

ജാലകം

Saturday, November 20, 2010

എന്റെ ഉള്ളില്‍ കാറാണ്‌

ഇന്നലെ രാത്രിയിലും ആ വെളുത്ത കാര്‍ എന്റെ അടുത്തു വന്നു നിര്‍ത്തി.
കയ്യാലയ്ക്കും റോഡിനുമിടയിലുള്ള ഇത്തിരിയകലത്തില്‍ അവരെന്നെ പിടിച്ചതിനകത്താക്കി.
തുറന്നു നോക്കാന്‍ എനിക്ക് കണ്ണുകളില്ലായിരുന്നു, അതവര്‍ കുത്തിയെടുത്തിരുന്നു.
അനക്കാന്‍ ശരീരവും , പണിതീരാത്ത ഏതോ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളിലായിരുന്നു അത്.
മനുഷ്യാസ്ഥി ഇട്ടാല്‍ കെകെട്ടിടത്തിന്‌ ബലം കൂടുമത്രേ.

വെള്ളക്കാറില്‍ വരുന്നത് പിള്ളേരെ പിടുത്തക്കാരാണ്.
അവര്‍ കുട്ടികളുടെ കണ്ണ്കുത്തി, കൈവെട്ടി, മുഖഠ ആസിഡൊഴിച്ചു ഭീകരമാക്കി പിച്ചക്കാരാക്കുഠ,
അല്ലെങ്കില്‍ കെട്ടിടങ്ങള്‍ക്ക് ബലമുണ്ടാക്കും.
എന്തിനാണ് ഞാന്‍ ഈ നേരത്ത് റോഡില്‍ വന്നത്.പിന്നെന്തു ചെയ്യും?
എന്റെ പള്ളിക്കൂടം ഒരുപാട് ദൂരത്തിലാണ്. വഞ്ചിക്കാരന്റെ ക്രൌര്യഠ കാണണം.
ഇന്നു ഞാന്‍ വൈകിപ്പോയി, ആരുമില്ലായിരുന്നൂ വഞ്ചിയിലും .
വഞ്ചി കടന്ന് പള്ളിക്ക് മുമ്പിലൂടെയുള്ള ചെമ്മണ്‍ പാത കഴിഞ്ഞാലാണ് കാറ് വരുന്ന റോഡുള്ളത്.

പള്ളിയുടെ അടുത്തെത്തുമ്പോഴും മനസ്സില്‍ പേടി തോന്നും.
ദൈവത്തിന്ടെ വീടാണെങ്കിലും പരേതാത്മാക്കളാണല്ലോ അവിടെയും .
പ്രേതങ്ങളെ എല്ലാവര്‍ക്കുഠ പേടിയാണ്.ശവത്തെ അതിലേറെയുഠ.
ഈ ശ്വാസമൊന്നു നിലച്ചാല്‍ പേടിപ്പേടുത്തുന്നവരാണ്, നാമെന്ന് ഒരിക്കലുഠ ഓര്‍ക്കാറില്ലല്ലോ നമ്മളാരുഠ.
പള്ളിയുടെ മുമ്പിലേത്തുമ്പോള്‍ തട്ടഠ വലിച്ചിട്ട് ആയത്തുല്‍ കുര്‍സി ഓതി ഒറ്റ ഓട്ടമാണ്.

അങ്ങിനെ മെയിന്‍ റോഡിലെത്തി.
അവിടെ നിന്നുഠ വലത്തോട്ടു നടക്കണഠ, പള്ളിക്കൂടത്തിലേക്ക്.
മിനിട്ടറിയാന്‍ എനിക്ക് വാച്ചൊന്നുമില്ല.
കുറെ നടക്കുമ്പോള്‍ ഒരു കയറ്റമുണ്ട്.രണ്ട് വശത്തുഠ റബ്ബര്‍ തോട്ടമാണ്, നോക്കെത്താദൂരഠ വരെ.

ആ കയറ്റത്തിലാണ്, വെള്ളക്കാറുഠ ഞാനുമുള്ളത്.
ലൂഡിനകത്തു കയറി ലൈറ്റിട്ടപ്പോള്‍ കണ്ണുകളറിയാതെ തുറന്നു.
എന്നെ പിള്ളേരെപിടുത്തക്കാരു പിടിച്ചില്ലായിരുന്നോ?
ഞാന്‍ തപ്പിനോക്കി.
ഇല്ല, എന്ടെ ബെഡ്ഡിലെ ഡബിള്‍ പുതപ്പിനുള്ളിലെ എന്നെ കണ്ടപ്പോള്‍ ലോകത്തിലെ ഏറ്റവുഠ സന്തോഷവതി ഞാനായിരുന്നു.എനിക്ക് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നി.

ഇന്ന് ഞാന്‍ പിള്ളയല്ല, തള്ളയാണ്.
എന്നിട്ടുഠ അവരെന്തേ എന്നെ വിടാത്തത്.
കടലുഠ കടന്ന്, ആയിരഠ നാഴികകള്‍ക്കപ്പുറമെത്തിയിട്ടുഠ
ഈ വെള്ളക്കാര്‍ എന്നെ പിന്തുടരുന്നതെന്തേ?

എന്നാണ് ഞാനാദ്യഠ ഇവരുടെ കണ്ണില്‍ പെടുന്നത്?
അന്നൊരു ഞായറാഴ്ചയാരിന്നു.
സ്കൂളില്ലാത്ത ദിവസഠ ഞാന്‍ അനിയത്തിയുമൊത്ത് അമ്മായിയുടെ വീട്ടില്‍ പോകാനിറങ്ങി.
പുഴയം പള്ളിയും കയറ്റവും കടന്ന്, നുണക്കഥകളുഠ പറഞ്ഞ് ചിരിച്ച് നടക്കുമ്പോളാണ്, ആവെള്ളക്കാര്‍ അടുത്തുള്ള തിരിവില്‍ നിര്‍ത്തിയത്.

ഡോറിന്ടെ ചില്ലു തുറന്ന് ചുമന്ന സാരിയുടുത്ത ഒരു സ്ത്രീ ഞങ്ങളെ കൈ കാണിച്ചു വിളിച്ചു.
"സീനാ, ഓടിക്കോ, പിള്ളേരെപ്പിടുത്തക്കാര്‍ "വെള്ള കാറുഠ പിള്ളേരെപ്പിടുത്തക്കാരുമെല്ലാഠ പ്രസിദ്ധമായ കാലമായിരുന്നു അത്.

ഉച്ചനേരമായതിനാല്‍ റോഡ് വിജനമായിരുന്നു.
ഞങ്ങള്‍ അടുത്തു കണ്ട ഒരിടവഴിയിലേക്കോടി.
കുറെ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ കാറുമതാ ഞങ്ങളുടെ പുറകെ.
നേരെ ഓടിയാല്‍ രക്ഷയില്ല.അരികിലുള്ള പാടത്തേക്കെടുത്തു ചാടി.
പിടഞ്ഞെഴുന്നേറ്റു, അറിയാവുന്ന സ്വലാത്തെല്ലാം ഉറക്കെ ചൊല്ലി നേര്‍ത്ത വരമ്പിലൂടെ ഓടി.
ഭാഗ്യഠ, ചെരിപ്പ് ഹൈഹീല്‍ഡായിരുന്നില്ല അന്ന്.

ദൂരെയൊരു നീല പെയിന്റടിച്ച വീടു കണ്ടു, അതിനരികില്‍ ഒരു വൈക്കോല്‍ കൂനയുഠ.
ഞങ്ങളതിനു മറവില്‍ പതുങ്ങിയിരുന്നു.
കുറേ കഴിഞ്ഞു തല പൊക്കിനോക്കിയപ്പോള്‍ ചുമന്ന സാരിയുടുത്ത സ്ത്രീ കാറിനുള്ളിലേക്ക് തിരിച്ചു കയറുന്നു.
കാറുഠ പതുക്കെ സ്ഥലഠ വിട്ടു.

പിന്നീടൊരുപാടു വര്‍ഷഠ വിജനമായ ആ വഴിയിലൂടെ ഒറ്റക്ക് നടക്കേണ്ടി വന്നിട്ടുണ്ട്.
അപ്പോഴെല്ലാഠ എന്റെ കൂടെ ഈ വെള്ളക്കാറുമുണ്ടായിരുന്നു.
ഞാന്‍ കാറിനുള്ളിലായിരുന്നില്ല.
എന്റെ ഉള്ളില്‍ കാറായിരുന്നു.

6 comments:

  1. കാര്‍ എന്നെ പേടിപ്പിച്ചു കളഞ്ഞു !

    ആശംസകള്‍ ...

    ReplyDelete
  2. എന്റെ കാർ കറുത്തതാണ്‌

    ReplyDelete
  3. ശരിയാണ് ...ഈ ശ്വാസമൊന്നു നിലച്ചാല്‍ പേടിപ്പേടുത്തുന്നവരാണ്, നാമെന്ന് ഒരിക്കലുഠ ഓര്‍ക്കാറില്ലല്ലോ നമ്മളാരുഠ.
    ആരും സ്വയം പരേതാത്മാവായി സങ്കല്പ്പിക്കാറില്ല..എന്നാലും ഞാന്‍ രണ്ടു വരി പാടട്ടെ..

    എന്‍റെ ഉള്ളില്‍ കാറാണ് ഫാത്തിമാ..
    ഫാത്തിമാ.............

    ReplyDelete
  4. I feel that everybody behind the happiness, that's why we fail in life.

    You can't fail at life. You are a Muslim then there is always redemption. No matter what you have done you can be forgiven and move on. It is just a matter of making better choices and doing what you think is right. God gave you your life as a precious gift. He wants us to keep trying and he knows we will never be perfect. He just wants us to try. He sent profets to us because he knew we weren't going to be perfect. Just try! Things will get better. Pray and see what happens.

    My pray always with you.....

    ReplyDelete
  5. എന്റേതു പഴയ നീളന്‍ ബെന്‍സ് കാര്‍ ആണ് .

    ReplyDelete
  6. നന്നായിട്ടുണ്ട്...ഇത്തരം ചില തോന്നലുകളും ഭയങ്ങളും ഏവരുടെയും ജീവിതത്തില്‍ ഉണ്ടായിരിയ്ക്കും . നല്ലൊരു കവിതപോലെ അനുഭവപ്പെട്ടു. വായിച്ചു തീര്‍ന്നപ്പോള്‍ വെറുതെ തിരിഞ്ഞു നോക്കി വെള്ള നിറമുള്ള കാര്‍ പിന്നിലുണ്ടോ എന്ന് .പിള്ളേരെ പിടുത്തക്കാരെ ചെറുപ്പത്തിലെ ഭയമായിരുന്നു .പിടിച്ചു കൊണ്ടുപോയി മുഖം വികൃതമാക്കി ഭിക്ഷാടനത്തിന് ഉപയോഗിയ്ക്കുന്ന ആ അവസ്ഥ കുറെ ഭയപ്പെടുതിയിട്ടുണ്ട്...ഒരു ബാല്യം മുന്നിലൂടെ പോയി..വളറെ നന്ദി...ആശംസകള്‍..

    പിന്നെ ഇടയ്ക്ക് 'വെള്ളക്കാര്‍' എന്നാ പ്രയോഗം ഒരു തമാശയായി തന്നെ തോന്നുകയും ചെയ്തു. വെള്ളക്കാരെ ഓര്‍ത്തു ...സായിപ്പന്മാരെ ...ഹ..ഹ..

    ReplyDelete